പ്രകൃതിക്ക് ദോഷം വരുത്തുന്ന കാര്യത്തില്‍ പരമ്പരാഗത, ഹൈബ്രിഡ് കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക്ക് കാറുകള്‍ കൂടുതല്‍ അപകടകാരികളെന്ന് പഠന റിപ്പോര്‍ട്ട്. ഐ.ഐ.ടി കാണ്‍പൂര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇവക്ട്രിക്ക് കാറുകള്‍ പ്രകൃതി സൗഹൃദമാണെന്ന വാദത്തെ വെല്ലുവിളിക്കുന്ന തരത്തിലുളള നിഗമനങ്ങള്‍ കണ്ടെത്തപ്പെട്ടിരിക്കുന്നത്. ഐ.ഐ.ടി കാണ്‍പൂരിലെ എഞ്ചിന്‍ റിസള്‍ട്ട് ലാബില്‍ നടത്തിയ പഠനത്തിന് ശേഷം തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ഹൈബ്രിഡ് വാഹനങ്ങള്‍, പരമ്പരാഗത വാഹനങ്ങള്‍ എന്നിവയെ അപേക്ഷിച്ച് ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മിക്കുന്നവേളയില്‍ 15 മുതല്‍ 50 ശതമാനം വരെ കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ ബഹിര്‍ഗമനം ചെയ്യപ്പെടുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ഇലക്ട്രോണിക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനും, ഇന്‍ഷ്വര്‍ ചെയ്യുന്നതിനും, മെയിന്റെയ്ന്‍ ചെയ്യുന്നതിനും പരമ്പരാഗത, ഹൈബ്രിഡ് കാറുകളെ അപേക്ഷിച്ച് 15 മുതല്‍ 60 ശതമാനം വരെ ചെലവ് കൂടുതലാണെന്നാണ് പ്രസ്തുത റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.ഒരു ജാപ്പനീസ് സംഘടനയുമായി ചേര്‍ന്നാണ് ഐ.ഐ.ടി കാണ്‍പൂരില്‍ പ്രസ്തുത പഠനം സംഘടിപ്പിക്കപ്പെട്ടത്. ഹൈബ്രിഡ്, പരമ്പരാഗത, ഇലക്ട്രിക്ക് വാഹനങ്ങളെ മൂന്ന് കാറ്റഗറികളായി തിരിച്ച് നടന്ന പഠനത്തില്‍, രണ്ട് ഫോറിന്‍ കാറ്റഗറി, ഒരു ഇന്ത്യന്‍ കാറ്റഗറി എന്ന നിലയിലാണ് വാഹനങ്ങള്‍ തരം തിരിക്കപ്പെട്ടത്.പഠനം നടത്തിയ കാണ്‍പൂര്‍ ഐ.ഐ.ടിയിലെ പ്രൊഫസറായ അവിനാഷ് അഗര്‍വാളാണ് ഇലക്ട്രിക്ക് കാറുകള്‍ മറ്റ് കാറുകളെ അപേക്ഷിച്ച് 15 മുതല്‍ 50 ശതമാനം വരെ കൂടുതല്‍ ഹരിതഗൃഹ വാഹനങ്ങള്‍ പുറത്ത് വിടുന്നുണ്ടെന്ന് കണ്ടെത്തിയത്. കൂടാതെ ഇലക്ട്രിക്ക് വാഹനം ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും നിര്‍മിക്കപ്പെടുന്നത് കല്‍ക്കരി ഉപയോഗിച്ചാണെന്നും, ഈ പ്രക്രിയ വലിയ തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്ത് വിടുന്നതാണെന്നും അഗര്‍വാള്‍ പറഞ്ഞു.
ഹൈബ്രിഡ് കാറുകളാണ് ഏറ്റവും കുറഞ്ഞ അളവില്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറത്ത് വിടുന്നത് എന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട് എന്നാല്‍ ഇത്തരം കാറുകളുടെ ഉയര്‍ന്ന വില പലപ്പോഴും ഉപഭോക്താക്കളെ അകറ്റി നിര്‍ത്തുന്നുണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്.ഗവണ്‍മെന്റ് ചുമത്തുന്ന ഉയര്‍ന്ന നികുതികളാണ് ഹൈബ്രിഡ് കാറുകളുടെ വില വര്‍ദ്ധനക്ക് കാരണമായി ഐ.ഐ.ടി കാണ്‍പൂരിന്റെ പഠന റിപ്പോര്‍ട്ട് പറയുന്നത്. കൂടാതെ ക്ലീന്‍ ടെക്‌നോളജിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെങ്കില്‍ ഇവക്ട്രിക്ക് വാഹനങ്ങളെപ്പോലെ ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി സര്‍ക്കാര്ഡ കുറക്കണമെന്നും പ്രസ്തുത പഠന റിപ്പോര്‍ട്ട് നിര്‍ദേശം മുന്നോട്ട് വെക്കുന്നുണ്ട്.
Comments are closed for this post.