തിരുവനന്തപുരം: ഐജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഐജിയെ സസ്‌പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷവും 2 മാസവുമായി ഐജി സസ്‌പെന്‍ഷനിലാണ്.
ഐ.ജി ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോന്‍സണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മോന്‍സന്റെ പുരാവസ്തു തട്ടിപ്പില്‍ ഐ.ജി ഇടനിലക്കാരന്‍ ആയിരുന്നുവെന്നും മൊഴിയുണ്ടായിരുന്നു. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോണ്‍സണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐ.ജി ലക്ഷ്മണയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കേസില്‍ മോന്‍സണ്‍ മാവുങ്കലുമായി ഐ.ജി ലക്ഷ്മണയ്ക്ക് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
Comments are closed for this post.