2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐഫോണ്‍ വിവാദത്തില്‍ വിനോദിനി: സന്തോഷ് ഈപ്പനെ അറിയില്ല; ഐഫോണ്‍ ലഭിച്ചിട്ടില്ല; കസ്റ്റംസിന്റെ നോട്ടിസും കിട്ടിയിട്ടില്ല

  • സംഭവം ഗൗരവതരമാണെന്നു കാനം രാജേന്ദ്രന്‍

കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ വിശദീകരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. ആരോപണങ്ങളെ നിഷേധിക്കുകയാണ് വിനോദിനി. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് ഐഫോണ്‍ ലഭിച്ചിട്ടില്ലെന്നും പ്രതികരിച്ച അവര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന്റെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
അതേ സമയം സംഭവം ഗൗരവതരമാണെന്നും എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് അതില്‍ സംശയമില്ലെന്നും ഈ ആരോപണം നേരത്തെ തന്നെ തങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും കാനം പ്രതികരിച്ചു.

കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയേയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഇന്നുരാവിലെയാണ് പുറത്തുവന്നത്. കസ്റ്റംസ് ഓഫിസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് അയച്ചിരിക്കുകയാണ്. യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 1.13 ലക്ഷം രൂപയുടെ ഫോണാണ് ഇവര്‍ ഉപയോഗിച്ചത്. സ്വര്‍ണക്കടത്ത് വിവാദമായ ശേഷം ഫോണ്‍ ഉപയോഗം നിര്‍ത്തിയെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
ഐ.എം.ഇ.ഐ നമ്പര്‍ വഴിയാണ് കസ്റ്റംസ് സിം കാര്‍ഡ് കണ്ടെത്തിയത്. കോണ്‍സല്‍ ജനറലിന് നല്‍കിയെന്ന് അവകാശപ്പെടുന്ന ഫോണ്‍ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന് കസ്റ്റംസ് അന്വേഷിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.