ആഡംബര വസ്തുവില്‍ നിന്ന് ആവശ്യ വസ്തുവായി മാറിയിരിക്കൊണ്ടിരിക്കുകയാണ് കാറുകള്‍. വെയിലാണെങ്കിലും മഴയാണെങ്കിലും കാറുണ്ടെങ്കില്‍ അധികം ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാതെ യാത്ര ചെയ്യാനാവും. പ്രത്യേകിച്ച് മഴയുള്ള സമയങ്ങളില്‍ കാറിലെ യാത്ര നല്‍കുന്ന സൗകര്യം അതൊന്ന് വേറെ തന്നെ. അത്‌കൊണ്ട് തന്നെ കാറ് മഴക്കാലത്ത് വൃത്തിയായി സൂക്ഷിക്കുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.
കാറിന്റെ ഇന്റീരിയര്‍ പോലുള്ള ഭാഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ദുര്‍ഗന്ധം പോലുള്ള പല ബുദ്ധിമുട്ടുകളും നമുക്കുണ്ടായേക്കാം. എന്നിരുന്നാലും വൃത്തിയാക്കല്‍ പ്രക്രിയ എളുപ്പമാക്കാനും നമ്മള്‍ മഴക്കാലത്ത് കാര്‍ വൃത്തിയായി സൂക്ഷിക്കാനും ചില തന്ത്രങ്ങളുണ്ട്. അത് പിന്തുടര്‍ന്നാല്‍ മഴക്കാലത്തും അനായാസം യാത്ര ചെയ്യാം. ക്യാബിനിലെ അമിതമായ ഈര്‍പ്പം കാരണം നിങ്ങളുടെ കാറിന്റെ ഇന്റീരിയറില്‍ നിന്നും ദുര്‍ഗന്ധം വമിക്കാനുള്ള സാധ്യത മഴക്കാലത്ത് വളരെയധികം കൂടുതലാണ്. ഇതിനെ ഒരുപരിധി വരെ മറികടക്കാന്‍ എയര്‍ ഫ്രഷ്‌നര്‍ മണ്‍സൂണ്‍ സമയത്ത് സഹായകരമാവും. മഴക്കാലത്ത് മാത്രമല്ല, അല്ലാത്ത സമയങ്ങളിലും നിലവാരമുള്ള എയര്‍ ഫ്രഷ്‌നര്‍ ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.
റബര്‍ മാറ്റുകളുടെ ഉപയോഗം
മണ്‍സൂണ്‍ കാലത്ത് കാറിന്റെ ഇന്റീരിയര്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് റബര്‍ മാറ്റുകളുടെ ഉപയോഗം. ഈര്‍പ്പം വലിയാതിരിക്കാനും എളുപ്പത്തില്‍ കഴുകി ഉണക്കാമെന്നുമുള്ളതിനാല്‍ റബര്‍ മാറ്റുകള്‍ മഴക്കാലത്ത് ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. ഇവ കാര്‍പെറ്റുകള്‍ ലെയര്‍ നനയാതെ സംരക്ഷിക്കാനും സഹായിക്കും. ഇന്ന് മിക്കകാറുകളിലും മറ്റ് മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നതെങ്കിലും മണ്‍സൂണ്‍ സമയങ്ങളിലെങ്കിലും റബര്‍ മാറ്റുകള്‍ വാങ്ങാന്‍ ശ്രമിക്കണം.
സിലിക്ക ജെല്‍ പായ്ക്കറ്റുകള്‍
മഴക്കാലത്ത് കാര്‍ ഇന്റീരിയറിനെ സംരക്ഷിക്കുന്ന മറ്റൊരു പ്രധാന വസ്തുവാണ് സിലിക്ക ജെല്‍ പായ്ക്കറ്റുകള്‍. വിപണിയില്‍ സുലഭമായി ഇവ ലഭ്യമാണെന്നതും കാര്യങ്ങള്‍ എളുപ്പമാക്കും. ഈ പായ്ക്കറ്റുകള്‍ക്ക് കാറിന്റെ ഇന്റീരിയറിലെ അധിക ഈര്‍പ്പം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ഘടകമാണ്. ഇത് മഴക്കാലത്ത് നിങ്ങളുടെ കാറിന്റെ ക്യാബിനിനുള്ളില്‍ പൂപ്പലും ദുര്‍ഗന്ധവും ഉണ്ടാകുന്നത് തടയും.
മൈക്രോ ഫൈബര്‍ തുണി
നല്ല നിലവാരമുള്ള മൈക്രോ ഫൈബര്‍ തുണിക്ക് മറ്റ് സാധാരണ തുണികളേക്കാള്‍ ധാരാളം വെള്ളം ആഗിരണം ചെയ്യാന്‍ കഴിയും എന്നതിനാല്‍ മഴക്കാലത്ത് ഫൈബര്‍ ക്ലോത്ത് വാഹനത്തില്‍ കരുതിയില്‍ അതൊരു മികച്ച തീരുമാനമായിരിക്കും. കാറിന്റെ ഗ്ലാസോ എന്തെങ്കിലും തുടയ്ക്കണമെങ്കില്‍ സാധാരണ തുണികളേക്കാള്‍ ഇവ വളരെ ഉപയോഗപ്രദമാവും. ആയതിനാല്‍ ഇക്കാര്യം മണ്‍സൂണ്‍ സീസണില്‍ വളരെ ആവശ്യമായ സംഗതികളില്‍ ഒന്നാണ്.
കാറിലാണ് കുടയുടെ ആവശ്യം എന്തെന്ന് വിചാരിച്ച് മടികാണിക്കരുത്. എവിടെയെങ്കിലും ഇറങ്ങി എന്തെങ്കിലും വാങ്ങണമെന്ന് വിചാരിച്ചാല്‍ മഴ നനഞ്ഞ് സീറ്റില്‍ വന്നിരിക്കുന്നതിലും നല്ലതാണ് ഒരു കുട കാറില്‍ കരുതുന്നത്. നനഞ്ഞ കുട സൂക്ഷിക്കാന്‍ വാട്ടര്‍പ്രൂഫ് പൗച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. കാറിന്റെ കാര്‍പ്പെറ്റില്‍ നിന്ന് വെള്ളവും ചെളിയും ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം പഴയ പത്രപേപ്പറുകള്‍ ഫ്‌ലോറില്‍ വിരിച്ച് ഉപയോഗിക്കുക. വാഹനത്തിന്റെ ഫ്‌ളോറില്‍ കാര്‍പെറ്റ് ഉപയോഗിക്കുന്നത് ഇന്റീരിയര്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും.
ടൗവലുകള്‍ ഉപയോഗിച്ച് സീറ്റ് കവര്‍ ചെയ്യുന്നതും നല്ലതാണ്. മണ്‍സൂണ്‍ കാലത്ത് കാറിന്റെ ഇന്റീരിയര്‍ മികച്ച രീതിയില്‍ കാത്തുസൂക്ഷിക്കാന്‍ മുകളില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ആക്‌സസറികള്‍ നിങ്ങളെ സഹായിക്കും. ഇത്തരം മുന്‍കരുതലുകള്‍ എടുത്താല്‍ മഴക്കാലത്തെ കാര്‍ യാത്രയിലെ ആശങ്കകളെല്ലാം നമുക്ക് ഒഴിവാക്കാനാവും. ഇതോടൊപ്പം മഴയില്‍ ഒടിയെത്തിയ വാഹനം നനവോടെ മൂടിയിടരുത്. ഇത് വാഹനത്തിന്റെ ബോഡിയില്‍ തുരുമ്പുണ്ടാക്കും.
Comments are closed for this post.