2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സി.പി.എമ്മിനോട് കളിച്ചാല്‍ വെള്ളപുതപ്പിച്ചുകിടത്തും: കൊലവിളിയുമായി സി.പി.എം നേതാവ്, ഞങ്ങള്‍ ബോംബെറിഞ്ഞാല്‍ മതിലില്‍ തട്ടാതെ ലക്ഷ്യസ്ഥാനത്തെത്തുമെന്നും മുന്നറിയിപ്പ്

കോഴിക്കോട്: എ.കെ.ജി സെന്ററിനുനേരെയുണ്ടായ ആക്രമണത്തില്‍ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രിയും നേതാക്കളും നിര്‍ദേശം നല്‍കുമ്പോള്‍ കൊലവിളി പ്രസംഗവുമായി സി.പി.എം നേതാവ്. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധ പൊതുയോഗത്തിലാണ് സി.പി.എം ഏരിയാകമ്മിറ്റി അംഗം ഒ.എം ഭരദ്വാജ് കോണ്‍ഗ്രസുകാരെ വെള്ളപുതപ്പിച്ചുകിടത്തുമെന്ന മുന്നറിയിപ്പു നല്‍കിയത്.
സി.പി.എം ഒരു കേഡര്‍ പാര്‍ട്ടിയാണ്. ഞങ്ങളോട് കളിക്കേണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം സി.പി.എമ്മിന് നന്നായി ബോംബെറിയാനറിയാമെന്നും ഞങ്ങള്‍ ബോംബെറിഞ്ഞാല്‍ മതിലില്‍ തട്ടി നില്‍ക്കില്ലെന്നും അതു ലക്ഷ്യസ്ഥാനത്തെത്തിക്കാനറിയാമെന്നും ഭരദ്വാജ് വീമ്പിളക്കുന്നു. ഇതിനു പിന്നാലെയാണ് സി.പി.എമ്മിനോട് കളിച്ചാല്‍ വെള്ളപുതച്ചുകിടത്തുമെന്ന കൊലവിളിയും നടത്തുന്നത്.
ഞങ്ങള്‍ ചെയ്താല്‍ ഇതുപോലെ പിപ്പിടി കാട്ടല്‍ ആവില്ല എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം, സതീശനും സുധാകരനും ഓര്‍ത്തു കളിച്ചാല്‍ മതി’ യെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ഒ.എം ഭരദ്വാജ്. എ.കെ.ജി സെന്ററിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ കേരളത്തില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരം വ്യാപക അക്രമമാണ് ഉണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.