പത്തനാപുരം: നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. തന്നെ നിയമ സഭയില്‍ പറഞ്ഞയച്ചത് ജനങ്ങളാണ് അത് അവരുടെ കാര്യങ്ങള്‍ പറയാനാണ് അത് തന്റെ ഉത്തരവാദിത്തമാണെന്ന് ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
മിണ്ടാതിരുന്നാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട് അങ്ങനെ കിട്ടുന്ന സ്ഥാനം തനിക്ക് വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഗണേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. ബൈക്കില്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേയെന്ന് ചിലര്‍ ചോദിച്ചു. സത്യം പറയുമ്പോള്‍ എന്തിന് ദേഷ്യപ്പെടണമെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു.
അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവര്‍ത്തകര്‍. അത് സര്‍ക്കാരിനെതിരെ പ്രതികരിക്കലല്ല. സര്‍ക്കാരിനെ നാറ്റിക്കലുമല്ല. അതിന്റെ അര്‍ഥം ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുക എന്നതാണ്. അത് കേരള കോണ്‍ഗ്രസിന്റെ മുഖമുദ്രയായിരിക്കണം. കണ്ടിടത്തു ചെന്ന് വഴക്കുണ്ടാക്കുന്നതിനുപകരം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനീതിക്കെതിരേയും അന്യായത്തിനെതിരേയും പ്രതികരിക്കുന്നവരാകണമെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.
Comments are closed for this post.