2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വേനല്‍ക്കാലത്ത് ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ വൈപ്പര്‍ ബ്ലേഡ് വാങ്ങി കാശ് തീരും

If you don't take care of these, you will run out of money to buy a wiper blade

ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ വൈപ്പര്‍ ബ്ലേഡ് വാങ്ങി കാശ് തീരും

വാഹനങ്ങള്‍ ഏതായാലും വേണ്ട പോലെ സൂക്ഷിച്ചില്ലെങ്കില്‍ അവയുടെ ആയുസ് പെട്ടെന്ന് തീരും. വേനല്‍ക്കാലത്ത് കാറുള്ളവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈപ്പര്‍ ബ്ലേഡുകളുടെ സംരക്ഷണം.

വേനല്‍ കഴിഞ്ഞ് മഴക്കാലം വരുമ്പോഴേക്കും കാറുകളുടെ വൈപ്പര്‍ബ്ലേഡുകള്‍ മാറ്റേണ്ട അവസ്ഥയുണ്ടാകാറുണ്ട്. ഇതിന് കാരണം വൈപ്പര്‍ ബ്ലേഡുകളുടെ കാര്യത്തില്‍ ശ്രദ്ധകൊടുക്കാത്തതാണ്. 

വൈപ്പര്‍ ബ്ലേഡിലുള്ള റബ്ബറിന്റെ ഭാഗം കുറച്ച് കാലം കഴിയുമ്പോള്‍ കട്ടിയുള്ളതാവും. ഇതില്‍ പൊട്ടലുകളും ഉണ്ടാകും. ഇത്തരം വൈപ്പര്‍ ബ്ലേഡുകള്‍ മഴവെള്ളത്തെ കൃത്യമായി തുടച്ച് നീക്കുകയില്ല എന്ന് മാത്രമല്ല, കാറിന്റെ വിന്‍ഡ് ഷീല്‍ഡില്‍ സ്‌ക്രാച്ചുകള്‍ ഉണ്ടാക്കുകയും ചെയ്യും.

   

വെയിലും ചൂടും കൂടുമ്പോഴാണ് ബ്ലേഡുകള്‍ പെട്ടെന്ന് നശിച്ച് പോകുന്നത്.വൈപ്പറിന്റെ ബ്ലേഡ് ദീര്‍ഘകാലം നില നില്‍ക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

കാര്‍ വെയിലത്ത് നിര്‍ത്തരുത്

വെയിലത്ത് കാര്‍ നിര്‍ത്തിയാല്‍ കാറിന് മൊത്തത്തില്‍ മോശമാണ്. വൈപ്പര്‍ ബ്ലേഡുകള്‍ കട്ടിയാകുന്നതും പൊട്ടുന്നതും വെയിലേറ്റിട്ടുമാണ്. കാര്‍ തണലില്‍ പാര്‍ക്ക് ചെയ്യുന്നതിലൂടെ വൈപ്പര്‍ ബ്ലേഡുകളുടെ ആയുസ്സ് വര്‍ധിപ്പിക്കാം. വൈപ്പര്‍ ബ്ലേഡിന്റെ റബ്ബര്‍ ഭാഗത്ത് കഠിനമായ സൂര്യപ്രകാശം തട്ടുന്നതിലൂടെ വൈപ്പര്‍ ബ്ലേഡിന്റെ റബ്ബര്‍ ഭാഗം കട്ടിയുള്ളതാക്കും. തണലില്‍ തന്നെ പാര്‍ക്ക് ചെയ്താല്‍ ഒരു പരിധി വരെ നിങ്ങളുടെ വൈപ്പര്‍ ബ്ലേഡ് സംരക്ഷിക്കാം.

അഴുക്ക് വൃത്തിയാക്കണം

വിന്‍ഡ്ഷീല്‍ഡിലും വൈപ്പര്‍ ബ്ലേഡിലും അടിഞ്ഞുകൂടുന്ന അഴുക്കും നിങ്ങളുടെ കാറിന്റെ വൈപ്പര്‍ ബ്ലേഡുകള്‍ നശിക്കാന്‍ കാരണമാകും. വിന്‍ഡ്ഷീല്‍ഡിലും വൈപ്പര്‍ ബ്ലേഡുകളിലും പൊടിപടലങ്ങള്‍ അടിഞ്ഞുകൂടാതിരിക്കാന്‍ വീട്ടില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാര്‍ മൂടി വയ്ക്കുക. ഇടയ്ക്കിലെ വൈപ്പര്‍ ബ്ലേഡും വിന്‍ഡ്ഷീല്‍ഡും വൃത്തിയാക്കുന്നതിലൂടെയും ഈ പ്രശ്‌നം നമുക്ക് പരിഹരിക്കാം. പൊടിയുള്ള വൈപ്പര്‍ ബ്ലേഡ് ഉപയോഗിച്ചാല്‍ വിന്‍ഡ്ഷീല്‍ഡില്‍ പോറലുകള്‍ ഉണ്ടാകുന്നതിനൊപ്പം വൈപ്പര്‍ ബ്ലേഡിന്റെ റബ്ബര്‍ ഭാഗം നശിക്കുകയും ചെയ്യും.

വീര്യം കുറഞ്ഞ ഡിറ്റര്‍ജന്റുകള്‍ മാത്രം ഉപയോഗിക്കുക

നമ്മള്‍ കാറുകളുടെ വിന്‍ഡ് ഷീല്‍ഡ് വൃത്തിയാക്കാന്‍ ഷാംപു ഉപയോഗിക്കാറുണ്ട്. വൈപ്പര്‍ വാട്ടറിനൊപ്പവും ഇത് കലര്‍ത്തും. വൈപ്പറിന്റെ തുടയ്ക്കുന്ന ഭാഗം റബ്ബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ കട്ടിയുള്ള ഷാപു വൈപ്പര്‍ ബ്ലേഡുകളുടെ ആയുസ്സിനെ ബാധിക്കും. കാര്‍ കഴുകാന്‍ വീര്യം കുറഞ്ഞ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കുക. കാറിന്റെ പെയിന്റിലെ ക്ലിയര്‍ കോട്ട് സംരക്ഷിക്കാനും ഇത് സഹായിക്കും. വീര്യം കൂടിയ ഷാപു അടക്കമുള്ളവ വൈപ്പര്‍ ബ്ലേഡുകളെയും കാറിന്റെ പെയിന്റിനെയും കാര്യമായി ബാധിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.