ലഖ്‌നൗ: ജ്ഞാന്‍വാപി പള്ളി വിഷയത്തില്‍ ചരിത്രപരമായ ‘അബദ്ധം’ മുസ്‌ലിംകള്‍ തിരുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജ്ഞാന്‍വാപിയെ പള്ളിയെന്ന് വിളിക്കുന്നത് നിര്‍ത്തണമെന്നും യു.പി മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പള്ളിക്കുള്ളില്‍ ത്രിശൂലം എന്താണ് ചെയ്യുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ഗ്യാന്‍വാപിക്കുള്ളില്‍ ശിവലിംഗം ഉണ്ടെന്നും യോഗി ആദിത്യനാഥ് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മസ്ജിദ് എന്ന് പറഞ്ഞാൽ തർക്കമുണ്ടാകും. അത് നിർത്തായാൽ പ്രശ്‌നം പരിഹരിക്കാം. ഹിന്ദു ചിഹ്നമായ ത്രിശൂലം എന്താണ് പള്ളിക്കുള്ളിൽ ചെയ്യുന്നത്. ഞങ്ങളാരും അത് അവിടെ കൊണ്ടുവെച്ചതല്ല’. ജ്ഞാൻവാപി പരിസരത്ത് ഹിന്ദു ചിഹ്നങ്ങളും ഘടകങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു.
ജ്ഞാൻവാപി വിഷയത്തിൽ ഒരു നിർദ്ദേശം കൊണ്ടുവരണമെന്ന മുസ്‌ലിം പക്ഷത്തോടുള്ള ആദിത്യനാഥിന്റെ അഭിപ്രായത്തെ അംഗീകരിച്ച് അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് രംഗത്തെത്തി. മുസ്‌ലിം പക്ഷത്തിന് സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേശം നൽകാനുള്ള നല്ല അവസരമാണിതെന്നും സ്വാമി പറഞ്ഞു.
Comments are closed for this post.