സ്പാനിഷ് ടോപ്പ് ടയര്‍ ഫുട്‌ബോള്‍ ലീഗായ ലാ ലിഗയില്‍ നിരന്തരം വംശീയ അതിക്രമണത്തിനിരയാകുന്ന താരമാണ് ബ്രസീലിന്റെ റയല്‍ മഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയര്‍.പല ഹോം മൈതാനങ്ങളിലും താരത്തിനെതിരെ വലിയ തരത്തിലുളള റേസിസ്റ്റ് ചാന്റുകളും മറ്റും ഉയര്‍ന്നിരുന്നു.
ഇതിന് തുടര്‍ച്ചയെന്ന തരത്തിലായിരുന്നു വലന്‍സിയക്കെതിരെ നടന്ന മത്സരത്തിലും താരത്തിനെതിരെ വലന്‍സിയ ആരാധകര്‍ വംശീയ അധിക്ഷേപം ചൊരിഞ്ഞിരുന്നു.
ഇതിനെതിരെ വലിയ തോതിലുളള വിമര്‍ശനങ്ങളാണ് വലന്‍സിയ ആരാധകര്‍ക്കെതിരെ ഉയര്‍ന്ന് വരുന്നത്.വിനിക്കെതിരെയുളള അതിക്രമണത്തിനെതിരെ ഫുട്‌ബോള്‍ ലോകത്തെ പല പ്രമുഖരും രംഗത്ത് വന്നിരുന്നു.വിനിക്കെതിരെയുണ്ടായ അധിക്ഷേപത്തില്‍ തന്റെ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് റയല്‍ മഡ്രിഡ് താരമായ തിബോട്ട് കോര്‍ട്ടോയിസ്.
ഫ്രാന്‍സ് 24നോടായിരുന്നു വിനീഷ്യസിനെതിരെ നടന്ന അക്രമത്തെക്കുറിച്ച് കോര്‍ട്ടോയിസ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
‘വിനി മത്സരം തുടര്‍ന്ന് കളിച്ചതിനാലാണ് ഞങ്ങളും കളി തുടര്‍ന്നത്. പക്ഷേ വിനീഷ്യസ് കളി പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടിരുന്നെങ്കില്‍ ഞാനും മൈതാനം വിട്ടേനെ. കാരണം ഇത്തരം കാര്യങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല,’ കോര്‍ട്ടോയിസ് പറഞ്ഞു.അതേസമയം ബാഴ്‌സ ചാംപ്യന്‍മാരായ ലീഗില്‍ റയല്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ക്ലബ്ബിന് നിലവില്‍ മോശം സമയമാണെങ്കിലും ചാംപ്യന്‍സ് ലീഗ് യോഗ്യത ലഭിച്ചിട്ടുണ്ട്.
Comments are closed for this post.