2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പുനഃസംഘടന പൂര്‍ത്തിയായില്ലെങ്കില്‍ പ്രസിഡന്റായി തുടരില്ല; തുറന്നടിച്ച് കെ സുധാകരന്‍

പുനഃസംഘടന പൂര്‍ത്തിയായില്ലെങ്കില്‍ പ്രസിഡന്റായി തുടരില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റില്‍ തുറന്നടിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആകുന്നില്ലെന്നും കുറച്ച് നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ല. ഇത്തരത്തില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റായി തുടരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് പോലും താന്‍ അറിയിക്കുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

   

രാഷ്ട്രീയ നയരൂപീകരണ ചര്‍ച്ചകള്‍ക്കായി കെപിസിസിയുടെ ലീഡേഴ്‌സ് മീറ്റിന് വയനാട്ടില്‍ തുടക്കമായി. കെപിസിസി ഭാരവാഹികള്‍, എംപി മാര്‍ എംഎല്‍എമാര്‍ രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തലാണ് മുഖ്യ അജണ്ട. രാഷ്ട്രീയ സംഘടനാ വിഷയങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ യോഗത്തില്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.