തിരുവനന്തപുരം: യുവതിയുടെ പീഡനപരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയോട് കെ.പി.സി.സി വിശദീകരണം തേടിയെന്ന് കെ.സുധാകരന്‍. കുറ്റക്കാരനെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. എല്‍ദോസിന്റെ വിശദീകരണം കിട്ടിയാല്‍ കേസിനെ ആസ്പദമാക്കി നടപടി സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.
നേരത്തെ, തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിയെേുടപരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിരുന്നു.
എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്!കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ആരോപിക്കുന്നു
Comments are closed for this post.