2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇന്ത്യ വിയന്ന കരാര്‍ ലംഘിച്ചു’; വീണ്ടും ആരോപണവുമായി കാനഡ

   


ഒട്ടാവ: ഇന്ത്യക്കെതിരായ ആരോപണ ശരങ്ങള്‍ അവസാനിപ്പിക്കാതെ കാനഡ. ഖലിസ്താനി നേതാവായ ഹര്‍ദീപ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നും,40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഇന്ത്യ എടുത്തുകളഞ്ഞെന്നും, വിയന്ന കരാര്‍ ലംഘിച്ചെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഗുജ്ജാറിന്റെ മരണത്തെക്കുറിച്ചുള്ള തുടരന്വേഷണങ്ങള്‍ക്ക് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, കേസിനെ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ തുടക്കത്തില്‍ തന്നെ തങ്ങള്‍ ഇന്ത്യയുമായി പങ്കുവെച്ചെന്നും എന്നാല്‍ ഇന്ത്യ വിയന്ന കരാര്‍ ലംഘിച്ചത് തങ്ങളെ നിരാശപ്പെടുത്തിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.അന്താരാഷ്ട്ര നിയമങ്ങളുടേയും ജനാധിപത്യ പരമാധികാരത്തിന്റേയും ലംഘനമാണ് ഇന്ത്യ നടത്തിയതെന്ന് ആരോപിച്ച ട്രൂഡോ,ഇതിനെ തങ്ങള്‍ ഗൗരവകരമായി തന്നെ കാണുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.

Content Highlights:If bigger countries violate Canada PM Justin Trudeau attacks India again


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.