തിരുവനന്തപുരം: ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടി നേതൃത്വം കൊലപാതകത്തിന് കാരണമായ സാഹചര്യം പരിശോധിക്കുന്നുണ്ട്.
അവിടെ രാവിലെ മുതല്‍ എസ്.എഫ്.ഐഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയ ശേഷമേ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് പറയാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ കലാലയങ്ങളില്‍ സ്ഥിരമായി സംഘര്‍ഷമുണ്ടാക്കുന്നവര്‍ എസ്.എഫ്.ഐ ആണ്. നൂറുകണക്കിന് കെ.എസ്.യു പ്രവര്‍ത്തകര്‍ എസ്.എഫ്.ഐയുടെ ഗുണ്ടാ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇതെല്ലാം ചെയ്യുന്ന എസ്.എഫ്.ഐ ആണ് ഇപ്പോള്‍ സമാധാനം പ്രസംഗിക്കുന്നത്. ക്യാമ്പസുകളില്‍ സ്ഥിരമായി സംഘര്‍ഷം സൃഷ്ടിക്കുന്നതാരാണെന്ന് പരിശോധിച്ചതിന് ശേഷം മാത്രം മതി തന്റെ വരവുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
ഒരു കൊലപാതകത്തെയും തങ്ങള്‍ ന്യായീകരിക്കില്ല. കെ.എസ്.യുവിന് പങ്കുണ്ടെങ്കില്‍ അതിനെയും അപലപിക്കുമെന്നും എം.എം മണിയുടെ വിഭാഗവും എസ്. രാജേന്ദ്രന്‍ വിഭാഗവും തമ്മിലുള്ള വിഭാഗീയ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രചാരണമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
Comments are closed for this post.