ഇടുക്കി: ഇടുക്കി എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി ധീരജിനെ കുത്തിക്കൊന്ന കേസില്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായില്ല.
പ്രതി നിഖില്‍ പൈലിയേയും കൊണ്ട് കത്തി കണ്ടെടുക്കാന്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെടുക്കാനായില്ല. നിഖില്‍ പൈലിസെ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതികളെ പത്തിന് ശേഷം കോടതിയില്‍ ഹാജരാക്കും.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലിസ് തീരുമാനം. സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവര്‍ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
Comments are closed for this post.