2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒരു ഐഡിയയുമില്ലാതെ ഐഡിയ; 100 മിനിറ്റ് ഓഫറിലും കുരുക്ക്

നെറ്റ്‌വര്‍ക്ക് നിശ്ചലമായതിനെത്തുടര്‍ന്നുണ്ടായ ഉപഭോക്താക്കളുടെ അതൃപ്തി ഒഴിവാക്കാന്‍ നല്‍കിയ ഓഫര്‍ ഐഡിയയെ വീണ്ടും കുഴക്കുന്നു. ഇന്നലെ കേരളത്തിലാകെ മണിക്കൂറുകളോളം നെറ്റ്‌വര്‍ക്ക് നിശ്ചലമായതിനെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു.

തകരാര്‍ പരിഹരിച്ച് എല്ലാ ഉപഭോക്താക്കള്‍ക്കും ഐഡിയ 100 മിനിറ്റ് കോള്‍ സൗജന്യം നല്‍കി. 48 മണിക്കൂര്‍ കാലാവധിയോടു കൂടിയാണ് ഓഫര്‍ നല്‍കിയത്. എന്നാല്‍ ഓഫര്‍ നല്‍കിയതു മുതല്‍ കോള്‍ ചെയ്യാനാവാതെ വലയുകയാണ് ഉപഭോക്താക്കള്‍.

എല്ലാവരും ഒന്നിച്ച് കോള്‍ ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണമെന്നാണ് ഐഡിയ അധികൃതരുടെ വിശദീകരണം.

നെറ്റ്‌വര്‍ക്ക് നിശ്ചലമായതു മുതല്‍ ഐഡിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞിരുന്നു. ഇപ്പോള്‍ സൗജന്യമായി കിട്ടിയ 100 മിനിറ്റ് കോള്‍ പോകുന്നില്ലെന്നു കാണിച്ചും ട്രോളുകള്‍ വരാന്‍ തുടങ്ങി. 100 മിനിറ്റിന് പകരം വേണ്ടിയിരുന്നത് 100 എം.ബിയാണെന്ന് പറയുന്നവരുമുണ്ട്.

13532902_302895290098781_5111954052247249243_n

13537753_1208695929160655_2433452165196625396_n


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.