2022 May 23 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐഡിയ സെല്ലുലാറിന്റെ നഷ്ടം കൂടി; മൂന്നാം പാദ നഷ്ടം 1284 കോടി രൂപ

ന്യൂഡല്‍ഹി: ഐഡിയ സെല്ലുലാര്‍ കമ്പനിയുടെ നഷ്ടം പിന്നെയും കൂടി. ഡിസംബര്‍ 31 വരെയുള്ള മൂന്നാം പാദത്തില്‍ 1284.50 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നാണ് കമ്പനിയുടെ കണക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ 383.90 കോടി രൂപയായിരുന്നു ഐഡിയയുടെ നഷ്ടം.

2017 ഡിസംബര്‍ 31 വരെയുള്ള കടം 55,781.80 കോടി രൂപയാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്‌പെക്ട്രം ലേലത്തില്‍ വിളിച്ചതിന്റെ കടമാണ് അധികവും.

ഇന്റര്‍നെറ്റ്, കോള്‍ ചാര്‍ജ്ജുകള്‍ കുറഞ്ഞതാണ് നഷ്ടത്തിലേക്ക് എത്തിച്ചതെന്ന് ഐഡിയ പറഞ്ഞു.

2017 ഡിസംബര്‍ 31 വരെ മൊത്തം 20.3 കോടി ഉപഭോക്താക്കളാണ് ഐഡിയയ്ക്കുള്ളത്.

മൂന്നാം പാദ വിവരങ്ങള്‍ പുറത്തുവിട്ടതോടെ ഐഡിയയുടെ ഷെയര്‍ വില്‍പ്പനയില്‍ അഞ്ചു ശതമാനം ഇടിവുണ്ടായി. ബി.എസ്.ഇയിലും അഞ്ച് ശതമാനത്തിന്റെ ഇടിവുണ്ടായി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.