
ഉപഭോക്താക്കള്‍ക്കായി വാട്സ്ആപ്പില്‍ ബാങ്കിങ് സേവനങ്ങള്‍ ആരംഭിക്കുമെന്ന് ഐ.ഡി.ബി.ഐ. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉറപ്പാക്കുന്ന ഒരു പ്രത്യേക വാട്ട്സ്ആപ്പ് വെരിഫൈഡ് നമ്പറിലൂടെയാണ് വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനം വാഗ്ദാനം ചെയ്യുന്നതെന്ന് ബാങ്ക് വെള്ളിയാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അക്കൗണ്ട് ബാലന്‍സ് വിവരങ്ങള്‍, അവസാന അഞ്ച് ഇടപാടുകള്‍, ഒരു ചെക്ക് ബുക്കിനായുള്ള അഭ്യര്‍ത്ഥന, ഒരു ഇമെയില്‍ സ്റ്റേറ്റ്മെന്റ്, പലിശനിരക്കുകള്‍, കൂടാതെ സമീപത്തുള്ള ഐ.ഡി.ബി.ഐ ബാങ്ക് ശാഖകളുടെ അല്ലെങ്കില്‍ എ.ടിഎമ്മുകളുടെ വിശദാംശങ്ങള്‍ തുടങ്ങി വിവിധ അവശ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഐ.ഡി.ബി.ഐ ബാങ്ക് ഉപഭോക്താക്കളെ ഈ സൗകര്യം സഹായിക്കും.
ഉപഭോക്താക്കളുടെ സൗകര്യത്തിന് മുന്‍തൂക്കം നല്കുന്ന സംരംഭങ്ങള്‍ സ്വീകരിക്കുന്നതില്‍ ഐഡിബിഐ ബാങ്ക് എല്ലായ്പ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും വാട്സാപ്പ് ബാങ്കിംഗ് സേവനങ്ങള്‍ ആരംഭിക്കുന്നത് ഇത്തരത്തിലുള്ള മറ്റൊരു തുടക്കമാണെന്നും ഐഡിബിഐ ബാങ്ക് എംഡിയും സിഇഒയുമായ രാകേഷ് ശര്‍മ വ്യക്തമാക്കി.