ഫിനാന്‍ഷ്യല്‍ ഇന്നൊവേഷന്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഫോറെക്‌സ് എന്നിവയിലെ ഏറ്റവും പുതിയ അവസരങ്ങള്‍ തേടാം
ദുബായ്: ധനകാര്യ മേഖലയിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉല്‍പന്നങ്ങളും സേവനങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ ‘ഐകോണിക് ഫിനാന്‍സ് എക്‌സ്‌പോ’ 2023 ഡിസംബര്‍ 18, 19 തീയതികളില്‍ വൈബ്രന്റ് എക്‌സ്‌പോസ് ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിക്കുന്നു. ധനകാര്യ മേഖലയിലെ എല്ലാ വിഭാഗങ്ങളുമടങ്ങുന്ന സമ്പൂര്‍ണ പ്രദര്ശനമാണുദ്ദേശിക്കുന്നതെന്
വിപുലമായ നിലയില്‍ ഇത്തരമൊരു എക്‌സ്‌പോ ഇതാദ്യമായാണ് ദുബായില്‍ സംഘടിപ്പിക്കുന്നത്. ഫിനാന്‍ഷ്യല്‍ ഇന്നൊവേഷന്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഫോറെക്‌സ് എന്നിവയിലെ ഏറ്റവും പുതിയ അവസരങ്ങള്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കും.
ഫിന്‍ടെക്കിന്റെയും ഫോറെക്‌സിന്റെയും ഭാവി രൂപപ്പെടുത്തുന്നതില്‍ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളെയും സ്റ്റാര്‍ട്ടപ്പുകളെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള അനുഭവം മുമ്പെങ്ങുമില്ലാത്ത വിധം ഈ സുപ്രധാന വേദി വാഗ്ദാനം ചെയ്യുന്നു.
”വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയില്‍ പര്യവേക്ഷണം നടത്താനുള്ള ഈയവസരം ബിസിനസില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും വിനിയോഗിക്കണം” -യോര്‍ക്കര്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ആന്റ് ടിഎല്‍സി ഇന്നൊവേഷന്‍സ് സിഎഫ്ഒ കപില്‍ സിംഗ് പറഞ്ഞു.
ഫിനാന്‍സ്, ടെക്‌നോളജി എന്നിവയെ ബന്ധിപ്പിക്കുന്ന ഈ എക്‌സ്‌പോ സമാനതകളില്ലാത്ത രണ്ട് വഴികള്‍ തുറക്കുകയും ഭാവിയെ മാറ്റുന്നതിന്റെ ഭാഗമാവാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതാകുമെന്ന് വൈബ്രന്റ് എക്‌സ്‌പോസ് ഡയറക്ടര്‍ നൗമാന്‍ ഡാനിഷ് അവകാശപ്പെട്ടു.
ഇന്നൊവേഷന്‍ ശക്തിപ്പെടുത്താനും; സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വളര്‍ച്ച ഊര്‍ജിതപ്പെടുത്താനും; ഫിനാന്‍സ്, ടെക്‌നോളജി മേഖലകളെ സമന്വയിപ്പിച്ച് വിജയികളായവര്‍ക്ക് മുന്നേറാനും ഈ വേദി ഏറ്റവും അനുയോജ്യമായിരിക്കുമെന്നും; ഐകോണിക് ഫിനാന്‍സ് എക്‌സ്‌പോയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും വൈബ്രന്റ് എക്‌സ്‌പോസ് ഓപറേഷന്‍സ് മാനേജര്‍ ബെബിന്‍ ക്യാസ്ട്രൂസ് പറഞ്ഞു.
Comments are closed for this post.