
ദുബായ്: 2017 വിരാട് കോഹ്ലിയുടെ വര്‍ഷമായിരുന്നു. മികച്ച ക്രിക്കറ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ട വിരാട് കോഹ്ലിക്ക്, സുനില്‍ ഗവാസ്കര്‍ നേടിയ അപൂര്‍വ്വ റെക്കോര്‍ഡിനൊപ്പം എത്താനായി.
ഐ.സി.സി റാങ്കിങില്‍ 900 പോയിന്റ് മറികടക്കുന്ന ഇന്ത്യയിലെ രണ്ടാമനെന്ന പദവിയിലാണ് കോഹ്ലി ഇപ്പോള്‍ എത്തിയിരിക്കുന്നത്. സെഞ്ചൂറിയനിലെ ടെസ്റ്റ് ടൂര്‍ണമെന്റിലെ പ്രകടനത്തിനു പിന്നാലെയാണ് ഈ പട്ടിക പുറത്തുവിട്ടത്.
50-ാം ടെസ്റ്റിലാണ് സുനില്‍ ഗവാസ്കര്‍ 900 പോയിന്റ് മറികടന്ന് റെക്കോര്‍ഡിട്ടത്. 1979 ല്‍ ഓവലില്‍ നടന്ന കളിയില്‍ 221 റണ്‍സ് ഉയര്‍ത്തിയതോടെയായിരുന്നു ഗവാസ്കറിന്റെ റെക്കോര്‍ഡ് നേട്ടം.
സെഞ്ചൂറിയനില്‍ 21-ാം സെഞ്ചുറി കരിയറില്‍ രേഖപ്പെടുത്തിയതോടെയാണ് കോഹ്ലി അപൂര്‍വ്വ നേട്ടത്തിലേക്ക് കുതിച്ചത്. 880 പോയിന്റ് ഉണ്ടായിരുന്ന കോഹ്ലി 65-ാം ടെസ്റ്റിലാണ് 900 പോയിന്റിലെത്തിയത്.
സച്ചിന് ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് 900 റേറ്റിങ് പോയിന്റിന് അടുത്തെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍. സച്ചിന് 2002 ല്‍ 898 പോയിന്റിലെത്തിയപ്പോള്‍, ദ്രാവിഡ് 2005 ല്‍ 892 പോയിന്റിലെത്തിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ 900 പോയിന്റിലെത്തുന്ന 31-ാമത്തെ ആളാണ് കോഹ്ലി. പട്ടികയില്‍ ഡോണ്‍ ബ്രാഡ്മാന് (961 പോയിന്റ്) മുന്നിട്ടു നില്‍ക്കുന്നത്. സ്റ്റീവ് സ്മിത്ത് (947), ലെന് ഹട്ടന് (945), റിക്കി പോണ്ടിങ്, ജാക്ക് ഹോബ്സ് (942) എന്നിവരാണ് പിന്നാലെയുള്ളത്.
Comments are closed for this post.