
ദുബായ്: ക്രിക്കറ്റ് പ്രേമികള്‍ക്കായി സമ്പൂര്‍ണ്ണ ക്രിക്കറ്റ് മൊബൈല്‍ ആപ്പുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). ഇംഗ്ലണ്ടിലും വെയില്‍സിലും ജൂണ്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായാണ് ആപ്പ് പുറത്തിറക്കിയത്.
ഇക്കൊല്ലത്തെ ഐ.സി.സി മാച്ചുകള്‍ അടക്കം എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കും. 365 ദിവസവും ലോകത്ത് നടക്കുന്ന മത്സരങ്ങളും ഫിക്സ്ചര്‍, ഫലം, എച്ച്.ഡി ക്വാളിറ്റി വീഡിയോ, വാര്‍ത്തകള്‍, റാങ്കിങ് തുടങ്ങിയവ ലൈവായി ലഭിക്കും.
തങ്ങളുടെ ഇഷ്ട ടീമിനെ തെരഞ്ഞെടുക്കാനും അവരെ പിന്തുണയ്ക്കാനും പിന്പറ്റാനും ആപ്പില്‍ സൗകര്യമുണ്ടാവും. ഓരോ പന്തെറിയുമ്പോഴുമുള്ള വിവരങ്ങള്‍ എഴുതിയും കമ്മന്ററി ആയും ചെറിയ വീഡിയോകളായും കാണാനാവും. പ്രത്യേക അഭിമുഖങ്ങളും ആപ്പില്‍ ഉണ്ടാവും.
Comments are closed for this post.