ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ സീസണിന് മെയ് 28ന് തിരശീല വീഴുന്നതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് അരങ്ങൊരുങ്ങുകയായി. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കുക.ഇന്ത്യയും ഓസീസും തമ്മില്‍ പോരാടാനിറങ്ങുന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശക്കൊട്ടില്‍ വിജയം സ്വന്തമാക്കുന്നവരായിരിക്കും ലോക ടെസ്റ്റ് ക്രിക്കറ്റിന്റെ കിരീടം വെക്കാത്ത രാജാക്കന്‍മാര്‍.
അതേ സമയം ലോക ടെസ്റ്റ് ഫൈനലില്‍ കിരീട ജേതാക്കളാകുന്നവര്‍ക്കും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്കും മറ്റ് മത്സരാര്‍ത്ഥികള്‍ക്കുമൊക്കെയായി വമ്പന്‍ സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനലില്‍ വിജയിച്ച് ടൂര്‍ണമെന്റിന്റെ കിരീടം സ്വന്തമാക്കുന്ന ടാമിന് 1.6 മില്യണ്‍ യു.എസ് ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക.ഫൈനലില്‍ പരാജയപ്പെടുന്ന ടീമിന് വിജയികള്‍ക്കുളള സമ്മാനത്തുകയുടെ നേര്‍ പകുതിയായ 800,000 യു.എസ് ഡോളര്‍ ലഭിക്കും. മുന്‍വര്‍ഷങ്ങളിലേതിന് സമാനമായ സമ്മാനത്തുക തന്നെയാണ് ഐ.സി.സി ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിവിധ ടീമുകള്‍ക്കും നല്‍കുന്നത്. മൊത്തം 3.8 മില്യണ്‍ യു.എസ് ഡോളറാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കുമായി ഐ.സി.സി നല്‍കുന്നത്.
മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കക്ക് 4,50,000 യു.എസ് ഡോളര്‍ സമ്മാനത്തുകയായി ലഭിക്കുമ്പോള്‍, നാലാം സ്ഥാനത്തുളള ഇംഗ്ലണ്ടിന് 3,50,000 യു.എസ് ഡോളറാണ് പ്രതിഭലമായി ലഭിക്കുക. അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ശ്രീലങ്ക 2,00,000 യു.എസ് ഡോളര്‍ പ്രതിഫലമായി വാങ്ങുമ്പോള്‍ ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് 1,00,000 യു.എസ് ഡോളര്‍ വീതമാണ് പ്രതിഫലം ലഭിക്കുക.
Comments are closed for this post.