2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഐസിസി ടൂര്‍ണമെന്റുകളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക

ദുബൈ: ചരിത്ര പ്രഖ്യാപനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇനിമുതല്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുകയായിരിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചു.ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് തീരുമാനം. 2030-ഓടെയാകും പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക പൂര്‍ണമായും തുല്യമാകുക.

പുതിയ തീരുമാനമനുസരിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ തുല്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നല്‍കും.ചരിത്രപരമായ ഈ തീരുമാനം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പറഞ്ഞു. പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക നല്‍കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ 2017 മുതല്‍ ഐസിസി വനിതാ ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights:icc announces equal prize money for mens and womens cricket teams


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.