കൊച്ചി: മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫേഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് ചേദ്യം ചെയ്യുന്നു. ഇന്നു രാവിലെയാണ് ഇ.ഡി വിളിപ്പിച്ചതനുസരിച്ച് അദ്ദേഹം ഇ.ഡിയുടെ ഓഫിസിലെത്തിയത്.
പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പത്ത് കോടിയിലേറെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. നോട്ട് നിരോധന സമയത്തായിരുന്നു സംഭവം. നേരത്തെ അദ്ദേഹത്തെ കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
പാലാരിവട്ടം മേല്‍പ്പാലം പണികഴിപ്പിച്ച കാലഘട്ടത്തില്‍ ബാങ്ക് അക്കൗണ്ട് വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇത് പാലം പണിയുമായി ബന്ധപ്പെട്ട അഴിമതിയുടെ ഭാഗമാണെന്നുമായിരുന്നു പരാതി. ഗിരീഷ് ബാബു ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസില്‍ അന്വേഷണം തുടങ്ങിയത്.
Comments are closed for this post.