2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജീവിത പങ്കാളി എങ്ങിനെ ആയിരിക്കണം, ‘പപ്പു’ വിളി; ചോദ്യങ്ങള്‍ക്കെല്ലാം രാഹുല്‍ഗാന്ധിക്ക് മറുപടിയുണ്ട്

 

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഏറെക്കാലമായി ചര്‍ച്ച ചെയ്തിരുന്ന കാര്യമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാഹം. വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് ഇതുവരെ രാഹുല്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു യൂടൂബ് ചാനലുമായി ഇപ്പോള്‍ അതേ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് രാഹുല്‍.
മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെയും അമ്മയായ സോണിയ ഗാന്ധിയുടെയും ഗുണഗണങ്ങള്‍ ഇടകലര്‍ന്ന പെണ്‍കുട്ടിയെയാണ് ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇന്ദിരാഗാന്ധിയെ പോലൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിനായിരുന്നു രാഹുലിന്റെ മറുപടി.

‘ജീവിതത്തിലെ പ്രണയിനിയും രണ്ടാനമ്മയും മുത്തശ്ശിയായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്. ഇന്ദിരാ ഗാന്ധിക്ക് ഒരുപാട് ഗുണങ്ങള്‍ ഉണ്ടെങ്കിലും ജീവിത പങ്കാളിയാക്കാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് അമ്മയുടെയും മുത്തശ്ശിയുടെയും സ്വാഭാവം ഇടകലര്‍ന്ന പെണ്‍കുട്ടിയെയാണ്’ രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ആദ്യമായാണ് രാഹുല്‍ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത്.

   

‘ബോംബെ ജേണി’ എന്ന യൂട്യൂബ് ചാനല്‍ അവതാരകനുമൊത്തുള്ള വിഡിയോയിലാണ് രാഹുല്‍ ആഗ്രഹം തുറന്നുപറഞ്ഞത്. അഭിമുഖം രാഹുല്‍ സ്വന്തം യുട്യൂബ് ചാനലിലും പങ്കുവെച്ചു. രാജ്യം ഉരുക്കു വനിതയെന്ന് വിശേഷിപ്പിക്കുന്ന വാത്സല്യനിധിയായ മുത്തശ്ശിയുടെ ഗുണഗണങ്ങളുള്ള സ്ത്രീയെയാണോ രാഹുല്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നായിരന്നു യൂട്യൂബറുടെ ചോദ്യം.

മോട്ടോര്‍ ബൈക്കുകളും സൈക്കിളുകളും ഓടിക്കുന്നതിനോടുള്ള തന്റെ ഇഷ്ടവും രാഹുല്‍ അഭിമുഖത്തിനിടെ പറഞ്ഞു. സ്വന്തം ആരോഗ്യമുപയോഗിച്ച് ഓടിക്കുന്നതായത് കൊണ്ട് തന്നെ മോട്ടോര്‍ ബൈക്കുകളേക്കാള്‍ പ്രിയം സൈക്കിളുകളോടാണ്. ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ഓടിച്ചിട്ടുണ്ടെങ്കിലും ബൈക്ക് ഓടിച്ചിട്ടില്ല. ബൈക്കുകളോട് താല്‍പ്പര്യമില്ല. എന്നാല്‍ അതോടിക്കാന്‍ ഇഷ്ടമാണ്. കാറുകളോടും ഭ്രമമില്ല. സ്വന്തമായി കാറില്ല. ഒരെണ്ണമുള്ളത് അമ്മയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ആരോടും വിദ്വേഷമില്ല. അധിക്ഷേപിക്കുകയോ തല്ലുകയോ ചെയ്‌തോളു എന്നാലും വെറുപ്പില്ല. പപ്പുവെന്ന് വിളിക്കുന്നത് അജണ്ടയുടെ ഭാഗമാണ്. അങ്ങനെ വിളിക്കുന്നവരുടെ ഉള്ളില്‍ തന്നോട് ഭയമാണെന്നും രാഹുല്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.