ന്യൂഡല്‍ഹി: യോജിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ താന്‍ വിവാഹം കഴിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 52 കാരനായ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഏറ്റവും യോഗ്യരായ ബാച്ചിലര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ച ആളാണ്.
ഉടനെയെങ്ങാനും കല്യാണം കഴിക്കാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘യോജിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ ഞാന്‍ വിവാഹം കഴിക്കും. പങ്കാളിയെ കുറിച്ച് പ്രത്യേകിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ല. ബുദ്ധിശാലിയായ, സ്‌നേഹിക്കാന്‍ അറിയുന്ന പെണ്‍കുട്ടിയാകണം എന്നുമാത്രം; രാഹുല്‍ മറുപടി പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍, ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ അമ്മ സോണിയ ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങള്‍ തന്റെ പങ്കാളിക്ക് ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
Comments are closed for this post.