
ന്യൂഡല്‍ഹി: ആദായ നികുതി അടയ്ക്കാത്തവര്‍ക്കെതിരേ ഐ.ടി വകുപ്പ് രംഗത്ത്. ഇത്തരക്കാരെ കുടുക്കുവാനായി പാന്‍കാര്‍ഡ് ബ്ലോക്ക് ചെയ്യുക, എല്‍.പി.ജി സബ്സിഡി പിന്‍വലിക്കുക തുടങ്ങിയ നടപടികളാണ് പ്രധാനമായും ഐ.ടി വകുപ്പ് സ്വീകരിക്കുന്നത്. ഫലത്തില്‍ നികുതി അടയ്ക്കാത്തവര്‍ക്ക് എല്‍.പി.ജി സബ്സിഡി ലഭിക്കില്ല. കൂടാതെ ഇത്തരക്കാര്‍ക്ക് പൊതുമേഖല ബാങ്കുകള്‍ വഴിയുള്ള വായപകളും ലഭ്യമാകില്ല. പാന്‍ കാര്‍ഡ് തടഞ്ഞുവയക്കുന്നതോടെ വസ്തു ഇടപാടുകള്‍ നടത്താനും സാധിക്കില്ല.