
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ഫാറൂഖ് അബ്ദുല്ലയും എത്രയും വേഗത്തില്‍ മോചിതരാവട്ടേയെന്ന് പ്രാര്‍ഥിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കശ്മീരിലെ സ്ഥിതി ശാന്തമാവാന്‍ അവര്‍ പ്രയത്നിക്കുമെന്നു പ്രതീക്ഷിക്കുന്നതായും രാജ്നാഥ് സിങ് പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേകാവകാശം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനു മുന്നോടിയായി ഓഗസ്റ്റ് അഞ്ചു മുതല്‍ തടങ്കലിലാണ് കശ്മീരിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍. ചിലര്‍ പിന്നീട് തടവിലായെങ്കിലും മുന്‍ മുഖ്യമന്ത്രിമാരായ ഈ മൂന്നുപേരും ഇപ്പോഴും തടങ്കലിലാണ്. പൊതുസുരക്ഷാ നിയമപ്രകാരമാണ് ഇവരെ എല്ലാവരെയും ഇപ്പോഴും തടങ്കലില്‍ പാര്‍പ്പിക്കുന്നത്.
केंद्रीय रक्षा मंत्री #राजनाथसिंह (@rajnathsingh) ने कहा कि मैं तो ऊपर वाले से दुआ करूंगा कि #कश्मीर में हिरासत में लिए गए लोग जल्दी बाहर आए जाएं।@RajnathSingh_in @BJP4India @BJP4UP @BJP4Delhi
#JammuAndKashmir #KashmirTo watch full video click https://t.co/bmHYM2GktG pic.twitter.com/OCr0wL4C5M
— IANS Tweets (@ians_india) February 22, 2020
ഐ.എ.എന്‍.എസ് ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന. കശ്മീരിന്റെ താല്പര്യം പരിഗണിച്ച് ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത് എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.