2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വിനോദിനിയെ ചോദ്യം ചെയ്യുന്നത് ബുധനാഴ്ച: ഐ ഫോണില്‍ നിന്ന് നിരന്തരം വിളിച്ചവരുടെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു

കൊച്ചി: യൂനിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ ബുധനാഴ്ച കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം.
ഇക്കഴിഞ്ഞ ആറിനാണ് ഇന്ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് അധികൃതര്‍ വിനോദിനിക്ക് നോട്ടിസ് നല്‍കിയത്. ലൈഫ് മിഷന്‍ വടക്കാഞ്ചേരി പദ്ധതി കരാര്‍ ലഭിക്കുന്നതിന് കോഴയായി സന്തോഷ് ഈപ്പന്‍ നല്‍കിയ 1.13 ലക്ഷം രൂപ വിലയുള്ള ഐഫോണില്‍ വിനോദിനി ബാലകൃഷ്ണന്റെ പേരിലുള്ള സിം ഉപയോഗിച്ചിരുന്നതായി കണ്ടെണ്ടത്തിയതിനെത്തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലില്‍ വിളിപ്പിച്ചത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യല്‍ നേരിടാന്‍ വിനോദിനി കൂടുതല്‍ സമയം ആവശ്യപ്പെടുമെന്നാണ് സൂചന.

അതേസമയം ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയാണ് കസ്റ്റംസ് കാത്തിരിക്കുന്നത്. സന്തോഷ് ഈപ്പന്‍ സ്വപ്നക്ക് നല്‍കിയ ആറ് ഫോണുകളില്‍ ഏറ്റവും വിലകൂടിയതാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായി കണ്ടെണ്ടത്തിയത്. യു.എ.ഇ കോണ്‍സല്‍ ജനറലിന് നല്‍കാന്‍ സന്തോഷ് സ്വപ്നയ്ക്കു കൊടുത്ത ഈ ഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈവശം എത്തിയെന്നായിരിക്കും പ്രധാനമായും ചോദിച്ചറിയുക.
ഫോണില്‍ നിന്ന് നിരന്തരം വിളിച്ചവരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചതായാണ് വിവരം.

വിവാദ ഐഫോണ്‍ കുറെനാള്‍ ഉപയോഗിച്ചത് വിനോദിനിയുടെ മകന്‍ ബിനീഷ് കോടിയേരിയാണെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിനോദിനിയുടെ പേരിലുള്ള സിംകാര്‍ഡ് ഉപയോഗിച്ച് വിവാദ ഐഫോണ്‍ ബിനീഷ് കോടിയേരി ഉപയോഗിച്ചിരുന്നെന്നാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിനോദിനിയെ ചോദ്യം ചെയ്‌തേക്കും. ഈ സിം ഉപയോഗിച്ച് ഐഫോണില്‍ നിന്ന് ബിനീഷ് നിരന്തരം ബന്ധപ്പെട്ട ചില നമ്പറുകളും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ ബാംഗ്ലൂര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസില്‍ ഇടപെട്ടിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News