
കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ടാങ്കര്‍ ലോറി സമരത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. ഐ.ഒ.സി പ്ലാന്റിലെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന ഇന്നാണ് നിര്‍ണായക ചര്‍ച്ച. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തിലാണ് ചര്‍ച്ച.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ധനം എത്തിക്കുന്ന കോഴിക്കോട്, കൊച്ചി ടെര്‍മിനലുകളിലെ ടാങ്കര്‍ലോറി ഉടമകളും തൊഴിലാളികളുമാണ് പണിമുടക്കിലേര്‍പ്പെട്ടത്. കൊച്ചിയില്‍ നിന്ന് ദിനംപ്രതി 580 ലോഡാണ് കണ്ണൂര്‍, മലപ്പുറം ഒഴികെയുള്ള ജില്ലകളിലേക്ക് പോകുന്നത്.
ഇതുകൂടാതെ, കോഴിക്കോട്ടുനിന്ന് 140 ലോഡ് കണ്ണൂര്‍, മലപ്പുറം ജില്ലകളിലേക്കും ദിനംപ്രതി എത്തുന്നുണ്ട്. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ടാങ്കര്‍ ലോറികള്‍ ഓട്ടം നിര്‍ത്തിയതോടെ മിക്ക ഐ.ഒ.സി പമ്പുകളിലും ഇന്ധനം തീര്‍ന്ന അവസ്ഥയാണ്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലെ ഏവിയേഷന്‍ ഇന്ധനവിതരണത്തെയും സമരം ബാധിച്ചു.
ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് ടാങ്കര്‍ ഉടമകളുടെയും തൊഴിലാളികളുടെയും മുഖ്യആവശ്യം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ക്ഷണിച്ച കരാറിലെ വ്യവസ്ഥകളാണ് ടാങ്കര്‍ ഉടമകളെ സമരത്തിലേക്ക് തള്ളിവിട്ടത്.