2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഐ ലീഗില്‍: ഗോകുലം കേരളക്ക് സീസണിലെ ആദ്യ തോല്‍വി

ഐ ലീഗില്‍ കിരീടത്തിന് ഒരു പോയിന്റിന്റെ ദൂരം മാത്രമുണ്ടായിരിക്കേ ഗോകുലം കേരളക്ക് സീസണിലെ ആദ്യ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ശ്രീനിഥി ഡെക്കാനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ടീം തോറ്റത്. വെസ്റ്റ് ബംഗാളിലെ നൈഹാട്ടി സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.

ടേബിള്‍ ടോപ്പറായ ഗോകുലത്തിനെ വീഴ്ത്തിയത് ക്ലബിന്റെ മുന്‍ താരമായ ലാല്‍റൊമാവിയ ആദ്യ പകുതിയില്‍ നേടിയ ഹാട്രിക്ക് ഗോളുകളാണ്. ഗോകുലം നായകന്‍ ഷരീഫ് മുഖമ്മദ് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 54ാം മിനുട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇനി ശനിയാഴ്ച മുഹമ്മദന്‍സ് എസ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News