2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ചരിത്രനേട്ടം; ഐലീഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം നിലനിര്‍ത്തി ഗോകുലം

ഐ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും കിരീടത്തില്‍ മുത്തമിട്ട് ഗോകുലം കേരള. മുഹമ്മദന്‍സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയതോടെയാണ് ഗോകുലം ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഐ ലീഗ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടു തവണ കിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോര്‍ഡാണ് ഇതോടെ ഗോകുലം എഫ്.സി സ്വന്തം പേരില്‍ കുറിച്ചത്. മുഹമ്മദന്‍സിനെതിരായി നടന്ന മത്സരത്തില്‍ സമനില മാത്രം മതിയായിരുന്നു ഗോകുലത്തിന് കിരീടം നേടാന്‍. കളിയുടെ 49 ആം മിനുട്ടില്‍ മിഡ്ഫീല്‍ഡര്‍ റിഷാദാണ് ഗോകുലത്തിനായി ആദ്യം സ്‌കോര്‍ ചെയ്തത്.

പന്തുമായി കുതിച്ച റിഷാദ് ഒരു ഉഗ്രന്‍ ഗ്രൗണ്ടറിലൂടെ മൊഹമ്മദന്‍സിന്റെ വലയില്‍ പന്തെത്തിക്കുകയായിരുന്നു. 57ആം മിനുട്ടില്‍ അസറുദ്ദീന്‍ മാലിക്കിലൂടെ മുഹമ്മദന്‍സ് സമനില പിടിച്ചു. ഫ്രീകിക്കിലൂടെയാണ് മൊഹമ്മദന്‍സിന്റെ ഗോള്‍. 61 ആം മിനുട്ടില്‍ കേരളം വീണ്ടും എമില്‍ ബെന്നിയിലൂടെ ഗോളിലൂടെ വിജയഗോളും നേടിയതോടെ പുതുചരിത്രം രചിച്ചിരിക്കുകയാണ് ഗോകുലം കേരള.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.