കാഠ്മണ്ഡു: ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും നിരവധി ആളുകള്‍ക്കെതിരേയും നേപ്പാളിനെതിരേയും കേസ് കൊടുക്കാനുണ്ടെന്നും ചാള്‍സ് ശോഭരാജ്. ബിക്കിനി കില്ലര്‍ എന്നും സര്‍പ്പം എന്നും വിളിപ്പേരുള്ള അന്താരാഷ്ട്ര കുറ്റവാളിയും സീരിയല്‍ കില്ലറുമായ ചാള്‍സ് കഴിഞ്ഞ ദിവസമാണ് നേപ്പാളിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഫ്രഞ്ച് പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ ഇയാള്‍ ഫ്രാന്‍സിലേക്ക് നാടുകടത്തവെയാണ് മാധ്യമങ്ങളോട് മനസ്സുതുറന്നത്.
മോചിതനായതില്‍ സന്തോഷമുണ്ടെന്ന് ചാള്‍സ് പറഞ്ഞു. സീരിയല്‍ കില്ലര്‍ എന്ന് തെറ്റായി വിശേഷിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അതെ, അതെ’ എന്നായിരുന്നു ചാള്‍സിന്റെ മറുപടി. തെറ്റൊന്നും ചെയ്തില്ലെന്നും ഇയാള്‍ പറഞ്ഞു. ‘ആ കേസുകളില്‍ ഞാന്‍ നിരപരാധിയാണ്. അതിനാല്‍ എനിക്ക് വിഷമമോ നല്ലതോ തോന്നേണ്ടതില്ല. ഞാന്‍ നിരപരാധിയാണ്. ഇത് വ്യാജ രേഖകളില്‍ നിര്‍മിച്ച കേസാണ്’-ചാള്‍സ് പറഞ്ഞു.
12 പേരെ കൊന്ന കേസുകളില്‍ പ്രതിയാണെന്ന് വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇയാളുടെ ഇരകളുടെ എണ്ണം 30 വരെയാവാമെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
Comments are closed for this post.