2023 December 11 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മെസി മയാമിയിലെത്തി എന്നത് വിശ്വസിക്കാന്‍ പ്രയാസം; ഉറപ്പാക്കാന്‍ എന്നും രാവിലെ ഏഴരക്ക് എത്തും: ഡേവിഡ് ബെക്കാം

ലോക ഫുട്‌ബോള്‍ പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സൈനിങായുരുന്നു മെസിയുടെ ഇന്റര്‍ മയാമിയിലേക്കുളളത്.പി.എസ്.ജി വിട്ടതിന് ശേഷം വമ്പന്‍ ഓഫറുമായി അല്‍ ഹിലാലും, യൂറോപ്യന്‍ ക്ലബ്ബുകളും പിറകെ നടക്കുമ്പോഴായിരുന്നു താരം ഫുട്‌ബോളിന് വലിയ വേരോട്ടമില്ലാത്ത അമേരിക്കന്‍ മണ്ണിലേക്ക് ചേക്കേറിയത്.
ബ്രിട്ടീഷ് ഫുട്‌ബോള്‍ ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുളള മയാമിയിലേക്ക് അര്‍ജന്റൈന്‍ ഇതിഹാസം ചേക്കേറിയത് മുതല്‍ തന്നെ വലിയ തരത്തിലുളള ഹൈപ്പാണ് ലീഗിന് ലഭിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തെ കരാറിലാണ് മെസിയുടെ മയാമിയിലേക്കുളള ചുവട് മാറ്റം.


എന്നാല്‍ മെസി ഇപ്പോഴും തങ്ങളുടെ ക്ലബ്ബിലേക്ക് എത്തിയത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഡേവിഡ് ബെക്കാമിപ്പോള്‍. അത്‌ലറ്റിക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകനായ ഡേവിഡ് ഓര്‍സ്‌റ്റെനിനോട് ബെക്കാം മെസിയെക്കുറിച്ചുളള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

‘ മെസി മയാമിയിലേത്തിയെന്ന് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. അത് ഉറപ്പ് വരുത്താനായി എന്നും രാവിലെ ഏഴരക്ക് ഞാന്‍ അവിടെ വന്ന് അദേഹത്തെ നോക്കും, ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോകുന്നത്,’ ബെക്കാം പറഞ്ഞു.

   

അതേസമയം മെസിയുടെ വരവിന് പിന്നാലെ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ വിജയം വരിക്കാന്‍ ക്ലബ്ബിന് സാധിച്ചിരുന്നു. നിലവില്‍ 22 മത്സരങ്ങളില്‍ നിന്നും 18 പോയിന്റുമായി ലീഗില്‍ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ക്ലബ്ബ്.

Content Highlights:i come every single morning 7 30am just confirm messi signing is real said david beckham


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.