ന്യൂയോർക്ക്: മൂന്നാം ലോകമഹായുദ്ധം തടയാൻ കഴിവുള്ള ഏക പ്രസിഡന്റ് സ്ഥാനാർത്ഥി താനെന്ന് പ്രഖ്യാപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിന് ഇതിലും അപകടകരമായ ഒരു കാലം മുൻപ് ഉണ്ടായിട്ടില്ലെന്ന് അഭിപ്രായപ്പെട്ട ട്രംപ് അമേരിക്കയെ രക്ഷിക്കാൻ തനിക്ക് മാത്രമേ കഴിയൂ എന്നും അവകാശപ്പെട്ടു.
2024ൽ താൻ അമേരിക്കന്‍ പ്രസിഡന്റായാല്‍ റഷ്യ – യുക്രെയ്ന് തർക്കം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്നും അദ്ദേഹം തന്നെ കേള്‍ക്കുമെന്നും ട്രംപ് പറഞ്ഞു. നിലവിലെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യയെ ചൈനയുടെ കൈകളിലേക്ക് നയിച്ചു എന്നും ട്രംപ് കുറ്റപ്പെടുത്തി. ആണവ യുദ്ധത്തിലേക്കാണ് സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നത് എന്നും ട്രംപ് അയോവയിൽ പറഞ്ഞു.
2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്ച അയോവയിലെ ഡാവൻപോർട്ടിൽ നടന്ന ആദ്യ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ പരാമർശം. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് വ്യക്തമാക്കുന്ന പ്രസംഗമാണ് ട്രംപ് അയോവയിൽ നടത്തിയതെന്നാണ് വിലയിരുത്തൽ. 2016 ലെ അയോവ റിപ്പബ്ലിക്കൻ കോക്കസിൽ ട്രംപ് തോറ്റിരുന്നു.
Comments are closed for this post.