2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഞാൻ സംഘ്പരിവാർ അനുകൂലി; തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദൻ

കൊച്ചി: താനൊരു സംഘ്പരിവാർ അനുകൂലിയാണെന്ന് തുറന്നുപറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. ഒരു പ്രത്യേക പോയിന്റിൽ ദേശീയ മൂല്യങ്ങളുള്ള ബി.ജെ.പി അനുകൂലിയാണ് ഞാൻ. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് എന്റെ രാഷ്ട്രീയം- നടൻ പറഞ്ഞു. സ്വകാര്യ മലയാള മാധ്യമത്തോട് സംസാരിക്കവെയാണ് ഉണ്ണിമുകുന്ദൻ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ സിനിമയിൽ സംഘ്പരിവാര പോഷകസംഘടനയായ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളോടുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹംയ

സിനിമ കണ്ടവർവർക്ക് ഒരിക്കലും അത് ബിജെപി അനുകൂലിയാണ് എന്ന ചിന്ത പോലും വരില്ല. അങ്ങനെത്തെ ഒരു കാര്യം ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാൻ പറ്റില്ല. കാരണം കേരളത്തിൽ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവർ സാമൂഹിക സേവന രംഗത്തുള്ളതാണ്.

തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഫ്രീയായി ആംബുലൻസ് ഓഫർ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലൻസുകാർ ആംബുലൻസ് തരാമെന്ന് പറഞ്ഞു. ഒരു ആംബുലൻസ് എടുത്തിട്ട് അതിൽ സേവാഭാരതി സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കിൽ ഉറപ്പായും അവർക്ക് താങ്ക്‌സ് കാർഡ് വെക്കും- അദ്ദേഹം പറഞ്ഞു.

i am a sanghpariwar sympathizer, says actor unni mukundan


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.