ഗ്ലോബല്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാറും കരസ്ഥമാക്കി ഹ്യുണ്ടായിയുടെ വെര്‍ന. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കപ്പെട്ട മോഡലില്‍ നടത്തിയ ഇടി പരീക്ഷയിലാണ് വാഹനം സുരക്ഷയില്‍ അഞ്ച് സ്റ്റാറും കരസ്ഥമാക്കിയത്. ആറ് എയര്‍ബാഗുകള്‍, ഇ.എസ്.സി.യും റിയര്‍ ഐ.എസ്.ഒ.എഫ്.ഐ.എക്‌സും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും വാഹനത്തിന്റെ ബേസിക്ക് വേരിയന്റുകള്‍ മുതല്‍ ലഭ്യമാണ്.
മുതിര്‍ന്നവരുടെ സുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലും വെര്‍ന അഞ്ച് സ്റ്റാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.നാല് വേരിയന്റുകളിലാണ് വെര്‍ന ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 1.5 ലീറ്റര്‍ പെട്രോള്‍ എംടി, 1.5 ലീറ്റര്‍ പെട്രോള്‍ ഓട്ടമാറ്റിക്, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ മാനുവല്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഓട്ടമാറ്റിക് എന്നിവയാണ് വാഹനത്തിന്റെ വ്യത്യസ്ഥ വേരിയന്റുകള്‍.
Content Highlights:hyundai verna scores perfect 5 stars in global ncap crash test
Comments are closed for this post.