ഹൈദരാബാദ്: ഹൈദരാബാദ് മൃഗശാലയ്ക്ക് സഊദി രാജകുമാരന്‍ സമ്മാനിച്ച അവസാന ചീറ്റയും ചത്തു. 13 വയസ് പ്രായമുള്ള അബ്ദുള്ളയാണ് ഹൃദയാഘാതം മൂലം ചത്തത്. 2013 ല്‍ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിന് സഊദി രാജകുമാരന്‍ ബന്ദാര്‍ ബിന്‍ സൗദ് ബിന്‍ മുഹമ്മദ് അല്‍ സഊദി രണ്ട് ചീറ്റകളെയും രണ്ട് ആഫ്രിക്കന്‍ സിംഹങ്ങളേയുമാണ് സമ്മാനിച്ചത്.
ചീറ്റയുടെ ജഡത്തില്‍ വിശദമായി നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. വിദഗ്ധപരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഒരാഴ്ച്ചയ്ക്കുള്ളില്‍ പരിശോധനാഫലങ്ങള്‍ പുറത്തുവരുമെന്നും മൃഗശാല അറിയിച്ചു. അബ്ദുള്ളയ്‌ക്കൊപ്പം എത്തിച്ച ഹിബ എന്ന പെണ്‍ചീറ്റ 2020 ലാണ് അസുഖത്തെത്തുടര്‍ന്ന് ചത്തത്.
ആഫ്രിക്കയിലെ നമീബിയയില്‍ നിന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുവന്ന എട്ട് ചീറ്റപ്പുലികളിലൊന്നായ സാഷ ഇന്നലെ ചത്തിരുന്നു. വൃക്കകള്‍ക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് മരണം. സാഷയുടെ ജീവന്‍ രക്ഷിക്കാന്‍ വെറ്റിനറി ഡോക്ടര്‍മാരടക്കമുള്ള വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും ജീവന്‍ രക്ഷീക്കാനായില്ല. മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലായിരുന്നു ഇവയെ പാര്‍പ്പിച്ചിരുന്നത്.
A 15-year-old male Cheetah gifted by the Saudi Prince a decade ago died of a heart attack at the Nehru Zoological Park in #Hyderabad. pic.twitter.com/nJcU8zf3NO
— IANS (@ians_india) March 26, 2023
ഇന്ത്യയിലേക്ക് കൊണ്ടുവരും മുന്‍പ് തന്നെ സാഷയുടെ വൃക്കകള്‍ക്ക് തകരാറുണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ചീറ്റപ്പുലികളുടെ എണ്ണം പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടാണ് ചീറ്റകളെ എത്തിച്ചത്.
Comments are closed for this post.