ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ യൂണിയന്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ‘ഗോലി മാറോ’ വിളികളുമായി ക്യാമ്പസില്‍ വര്‍ഗീയ മുതലെടുപ്പിന് എ.ബി.വി.പി ശ്രമം. ജനറല്‍ ബോഡി മീറ്റിംഗില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ ആക്രോശിച്ചെത്തിയ എബിവിപി പ്രവര്‍ത്തകര്‍ മുസ്‌ലിംകളെ വെടി വെക്കണമെന്നും പാക്കിസ്താനിലേക്ക് പോകൂ എന്നും പറഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയെ വര്‍ഗീയ വിദ്വേഷ പ്രചരണത്തിനുള്ള ഇടമാക്കാനുള്ള എ.ബി.വി.പി ശ്രമത്തെ ഒരു നിലക്കും വെച്ച് പുറപ്പിക്കില്ലെന്നും എ.ബി.വി.പി ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടി യൂണിവേഴ്‌സിറ്റി സ്വീകരിക്കണമെന്നും എം.എസ്.എഫ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
Comments are closed for this post.