ഹൈദരാബാദ്: ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും പ്രോട്ടോക്കോള്‍ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷം നടത്താതെ തെലങ്കാന സര്‍ക്കാര്‍. കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ചൂണ്ടിക്കാട്ടിയാണ് സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും റിപ്പബ്ലിക് ദിനാഘോഷം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത്.
അതേസമയം, രാജ്ഭവനില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ദേശീയ പതാക ഉയര്‍ത്തി. ചീഫ് സെക്രട്ടറി എ.ശാന്തികുമാരി, ഡിജിപി അഞ്ജനി കുമാര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. ചടങ്ങില്‍ ‘നാട്ടു നാട്ടു’ ഗാനത്തിന്റെ സംഗീതസംവിധായകന്‍ എം.എം.കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ആദരിച്ചു.
Telangana Governor Dr. Tamilisai Soundararajan unfurls the national flag on 74th #RepublicDay2023 at Hyderabad pic.twitter.com/Jr2L0IID1k
— ANI (@ANI) January 26, 2023
Comments are closed for this post.