ഹൈദരാബാദ്: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത് മഹത് വ്യക്തിത്വത്തെയാണെന്ന് അസദുദ്ദീന്‍ ഉവൈസി.
മുസ്ലിം രാഷ്ട്രീയ ശാക്തീകരണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ വലിയ ദു:ഖമുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനു മാത്രമല്ല, നമുക്കെല്ലാവര്‍ക്കും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പ്പാടിലൂടെ ഉണ്ടായിരിക്കുന്നതെന്നും അള്ളാഹു അദ്ദേഹത്തിന് മഗ്ഫിറത്ത് നല്‍കട്ടെ എന്നും ഫേസ്ബുക്കില്‍ കുറിച്ചു.
Comments are closed for this post.