ആലപ്പുഴ: ഭര്‍ത്താവിന്റെ മര്‍ദനത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. പുന്നപ്ര വടക്ക് വെളിയില്‍ അന്നമ്മ(35)ആണ് മരിച്ചത്. ഭര്‍ത്താവ് യേശുദാസനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മരണകാരണം സംബന്ധിച്ച് വ്യക്തത വരണമെങ്കില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് പൊലിസ് പറഞ്ഞു.
അന്നമ്മയും ഭര്‍ത്താവുമായി കുറേനാളായി വഴക്കായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ യേശുദാസന്‍ മദ്യപിച്ച് വീട്ടിലെത്തി അന്നമ്മയെ മര്‍ദിച്ചെന്നും കസേര കൊണ്ട് തലയ്ക്കടിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ഗുരുതരമായി പരുക്കേറ്റ അന്നമ്മയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
Comments are closed for this post.