പാലക്കാട്: കോതക്കുറിശ്ശിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറിശ്ശി സ്വദേശി കിഴക്കേപ്പുരയ്ക്കല്‍ രജനി (37) യാണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസിനെ(48) പൊലിസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന രജനിയെ തലയക്കടിച്ചും വെട്ടിയുമാണ് കൃഷ്ണദാസ് കൊലപ്പെടുത്തിയത്. മകള്‍ അനഘയ്ക്കും കഴുത്തിന് വെട്ടേറ്റിട്ടുണ്ട്. അനഘ ഐ.സി.യുവില്‍ ചികിത്സയിലാണ്.
Comments are closed for this post.