കോട്ടയം: കുമാരനെല്ലൂരില്‍ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവും ഗുണ്ടാസംഘവും ചേര്‍ന്ന് യുവതിയുടെ വീട് അടിച്ചുതകര്‍ത്തു. തിരുവല്ല മുത്തൂര്‍ സ്വദേശി സന്തോഷും അക്രമി സംഘവുമാണ് വീട് അടിച്ചുതകര്‍ത്തത്.
വീട്ടിലെത്തി അസഭ്യം വിളിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ സന്തോഷം അടക്കം നാലു പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു.
ഒരു വര്‍ഷം മുന്‍പാണ് കുമാരനല്ലൂര്‍ പുതുക്കുളങ്ങര വീട്ടില്‍ വിജയകുമാരി അമ്മയുടെ മകളും സന്തോഷും വിവാഹിതരായത്. 35 പവന്‍ സ്വര്‍ണം അന്ന് സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടെ യുവതി ഗര്‍ഭിണിയായതോടെ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. പ്രസവം കഴിഞ്ഞ് 27 ദിവസം മാത്രം ആകുമ്പോഴാണ് ഭര്‍ത്താവ് ഗുണ്ടാസംഘത്തിനൊപ്പം വന്ന് വീട് ആക്രമിച്ചത്.
Comments are closed for this post.