2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇര്‍മ ആഞ്ഞടിക്കുന്നു; ഫ്‌ളോറിഡയില്‍ മൂന്നു മരണം

  • കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
  • 63 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ഫ്‌ളോറിഡ: കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലെത്തി. കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ് ഫ്‌ളോറിഡിയില്‍ വരുത്തിയിരിക്കുന്നത്. അപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഫ്‌ളോറിഡയുടെ തെക്കുള്ള ദ്വീപ് സമൂഹത്തിലാണ് ഇര്‍മ ആദ്യമെത്തിയത്. പിന്നീട് ഫ്‌ളോറിഡയിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടക്കത്തില്‍ മണിക്കൂറില്‍ 215 കി.മീറ്റര്‍ വേഗതയുണ്ടായിരുന്ന ഇര്‍മയ്ക്കിപ്പോള്‍ 163 കി.മീറ്റര്‍ ആണ് വേഗത. ഫ്‌ളോറിഡയുടെ തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

ഇര്‍മയുടെ താണ്ഡവത്തില്‍ 26 ലക്ഷം പേര്‍ക്ക് വീടുകള്‍ നഷ്ടമായി. മയാമി നഗരം പകുതിയും വെള്ളത്തിനടിയിലാണ്. 63 ലക്ഷം പേരെയാണ് സുരക്ഷാര്‍ഥം മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. നിരവധി ഗ്രൗണ്ടുകളിലാണ് ജനങ്ങള്‍ക്ക് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. കരീബിയന്‍ ദ്വീപുകളില്‍ വന്‍ നാശം വിതച്ച ഇര്‍മ 28 ജീവനാണ് കവര്‍ന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News