2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നിരപരാധിയെ മോഷ്ടാവാക്കി ചിത്രീകരിച്ചു; പൊലിസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

നിരപരാധിയെ മോഷ്ടാവാക്കി ചിത്രീകരിച്ചു; പൊലിസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്: മോഷ്ടാവിന്റേതാണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പൊലിസ് പ്രചരിപ്പിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ ഇക്കാര്യം അന്വേഷിച്ച് 15ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

ഫറോക്ക് സ്വദേശി ബഷീറാണ് അശ്രദ്ധയ്ക്ക് ഇരയായത്. പൊലിസ് ഒരു ശബ്ദസന്ദേശത്തോടൊപ്പമാണ് ചിത്രം പുറത്തുവിട്ടത്. ഒരു ആക്രിക്കടയില്‍ സാധനം വില്‍ക്കാനെത്തിയ താന്‍ എങ്ങനെയാണ് മോഷ്ടാവായതെന്ന് ബഷീറിന് അറിയില്ല. വിവാഹ പ്രായമെത്തിയ മക്കളുള്ള ഇയാള്‍ക്കിത് വലിയ നാണക്കേടായി.

ഇതിനിടയില്‍ അബദ്ധം തിരിച്ചറിഞ്ഞ പൊലിസ് യഥാര്‍ഥപ്രതിയുടെ ചിത്രം പതിപ്പിച്ച് മറ്റൊരു നോട്ടിസ് ഇറക്കി. എന്നാല്‍ ബഷീറിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിക്കഴിഞ്ഞിരുന്നു. ചിത്രം ദുരുപയോഗം ചെയ്തവര്‍ക്കെതിരേ നടപടി വേണമെന്നാണ് ബഷീറിന്റെ ആവശ്യം.
സെപ്റ്റംബര്‍ 29ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.