പാലക്കാട്: കണ്ണനൂരില്‍ സിഗ്നല്‍ ലംഘിച്ച് തെറ്റായ ദിശയില്‍ മുന്നോട്ടു നീങ്ങിയ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് വയോധിക മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. കണ്ണാടി സ്വദേശിനി ചെല്ലമ്മയുടെ മരണത്തിലാണ് കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.
പതിനഞ്ച് ദിവസത്തനകം വിശദീകരണം നല്‍കണമെന്ന് പാലക്കാട് ജില്ലാ പൊലിസ് മേധാവിക്കും ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.
സിഗ്‌നല്‍ തെറ്റിച്ചത് കൂടാതെ അപകടം സംഭവിച്ചതിന് ശേഷം ബസ് നിര്‍ത്താതെ പോയി. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
ബുധനാഴ്ചയാണ് തൃശൂര്‍ പാലക്കാട് ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സിനടിയില്‍പ്പെട്ട് 80 വയസ്സുകാരി ചെല്ല എന്ന വയോധിക ദാരുണമായി മരണപ്പെട്ടത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ മലപ്പുറം അത്തിപ്പറ്റ സ്വദേശി ചന്ദ്രനെതിരേ (55) മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
Comments are closed for this post.