കോഴിക്കോട്: പ്രസവ ശസ്ത്രയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലിസില്‍ നിന്ന് വീണ്ടും റിപ്പോര്‍ട്ട് തേടി മനുഷ്യവകാശ കമ്മീഷന്‍. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും പൊലീസിന്റെ കണ്ടെത്തലും പരിശോധിക്കും. നടപടിക്രമങ്ങള്‍ വൈകുന്നതിനാലാണ് കേസില്‍ നീതി വൈകുന്നതെന്ന് മനുഷ്യവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ കെ.ബൈജുനാഥ് പറഞ്ഞു.
ഹര്‍ഷിന കേസില്‍ സംസ്ഥാന അപ്പീല്‍ അതോറിറ്റിയെ സമീപിക്കേണ്ടെന്നാണ് പൊലീസിന് ലഭിച്ച നിര്‍ദേശം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാന്‍ സാധിക്കില്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ ബോര്‍ഡ് ചികിത്സ പിഴവുണ്ടെന്നുള്ള കാര്യം റിപ്പോര്‍ട്ടില്‍ അംഗീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമെതിരെ കേസെടുത്ത് മുന്നോട്ടുപോകാനാണ് പൊലീസ് ആലോചിക്കുന്നത്.
മെഡിക്കല്‍ കോളജില്‍ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു. വയറ്റില്‍ നിന്ന് കണ്ടെത്തിയ കത്രിക കാന്തികാര്‍ഷണമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. സ്‌കാനിംഗ് മെഷിനുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലും ശരീരത്തില്‍ ലോഹത്തിന്റെ അംശമുണ്ടെങ്കില്‍ അത് തിരിച്ചറിയുമെന്നാണ് പൊലിസിന് വ്യക്തമായത്.
Comments are closed for this post.