2021 March 02 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാട്ടാക്കടയിലെ ആക്രിക്കടയില്‍ പത്രക്കെട്ടുകള്‍ക്കിടയില്‍ കണ്ടെത്തിയത് നൂറോളം ആധാര്‍കാര്‍ഡുകള്‍; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം :കാട്ടാക്കടയിലെ ആക്രിക്കടയില്‍ വില്‍ക്കാന്‍ കൊണ്ടു വന്ന പത്രക്കടലാസുകള്‍ക്കിടയില്‍ കെട്ടുകണക്കിന് ആധാര്‍ കാര്‍ഡുകള്‍.

മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ് കണ്ടെത്തിയത്. ഇന്‍ഷുറന്‍സ്, ബാങ്ക് രേഖകള്‍ എന്നിവയും ആധാര്‍ കാര്‍ഡിനൊപ്പം കണ്ടെത്തി. പേപ്പറുകള്‍ തരംതിരിക്കവേയാണ് രേഖകള്‍ കണ്ടെത്തിയത്.

കടയില്‍ വില്‍പ്പനയ്ക്ക് കൊണ്ടു വന്ന 50 കിലോയോളം പത്രക്കടലാസുകള്‍ക്കൊപ്പമാണ് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചത്.

തുടര്‍ന്ന് കടയുടമ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.