തൃശൂര്‍: കോര്‍പറേഷന്‍ ഓഫിസിന് മുമ്പില്‍ കമാനം വീണ് ഓട്ടോറിക്ഷ തകര്‍ന്നു. ഡ്രൈവര്‍ക്കും വഴിയാത്രക്കാരിയ്ക്കും പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് 12.15 നാണ് സംഭവം. തൃശൂര്‍ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി സ്ഥാപിച്ച കമാനമാണ് തകര്‍ന്നു വീണത്.
കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പില്‍ നിറുത്തിയിരുന്ന കാലുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നുവീഴുകയായിരുന്നു.
Comments are closed for this post.