2021 June 23 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സഊദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന് അറുപത് ലക്ഷത്താളം രൂപ നഷ്ട പരിഹാരം ലഭിച്ചു

     റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം റിയാൽ (അറുപത് ലക്ഷത്താളം രൂപ) നഷ്ട പരിഹാരം ലഭിച്ചു. മലപ്പുറം സ്വദേശി അബ്ദുസ്സലാമിന്റെ കുടുംബത്തിനാണ് ഇത്രയും ഭീമമായ തുക നഷ്ട പരിഹാരമായി ലഭിച്ചത്. ഒരു വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിന്റെ ഇടപെടലിനെ തുടർന്നാണ് നഷ്ട പരിഹാരം ലഭ്യമായത്.

    2019 മെയ് അഞ്ചിനാണ് അബ്ദുസ്സലാമിന്റെ മരണത്തിനു ആധാരമായ അപകടം നടന്നത്. റിയാദ്  നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് കിംഗ് സൽമാൻ റോഡിൽ സ്വദേശി പൗരന്റെ ഹോണ്ട അക്കോർഡ് കാർ അബ്ദുസ്സലാമിന്റെ  മസ്ദാ സിദാൻ കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അബ്ദുസ്സലാം  സംഭവസ്ഥളത്തു മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം സിദ്ദീഖിന്റെ നേതൃത്വത്തിൽ ബന്ധുക്കളുടെ അനുമതി പ്രകാരം റിയാദിൽ ഖബറടക്കി.

     അപകടത്തിന്റെ ഉത്തരവാദി സഊദി പൗരനായിരുന്നുവെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് കേസ് നൽകി മുന്നോട്ട് പോയതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ വിധിയായത്. കേസിൽ ഇടപെടാൻ സിദ്ദീഖിനെ അബ്ദുസ്സലാമിന്റെ ബന്ധുക്കൾ ഏൽപ്പിച്ചിരുന്നു. തുടർന്നാണ് കേസിൽ സമർഥമായി ഇടപെട്ടതിനെ തുടർന്ന് മൂന്നു ലക്ഷം റിയാൽ നൽകാൻ റിയാദിലെ ജനറൽ കോർട്ടിൽ നിന്ന് വിധി വന്നത്. കഴിഞ്ഞ ദിവസം പണം സ്വീകരിച്ച സിദ്ദീഖ് ബന്ധുക്കൾക്ക് ബാങ്ക് മുഖേന അയച്ചുകൊടുത്തു.              


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.